Last Updated Date: Mon 02 Aug, 2010 12:05:09
Home | About Us | Contact Us | Classifieds | Advertisement Tariff |
ATTENTION >
 
സമര്‍പ്പണം
മുഖപ്രസംഗം
കേരളീയ ദര്‍പ്പണം
ലേഖനങ്ങള്‍
അഭിമുഖം
അപ്രിയസത്യങ്ങള്‍
കവര്‍ സ്റ്റോറി
മോഹന്‍ലാല്‍
പ്രതികരണങ്ങള്‍
കവിത
കഥ
ഹാസ്യം
കാര്‍ട്ടൂണ്‍
സ്‌പോര്‍ട്‌സ്‌
സിനിമ
ആരോഗ്യം
ശാസ്‌ത്രലോകം
ഓഷോ ലോകം
നമ്മുടെ മന്ത്രിമാര്‍
പഴയ താളുകള്‍
 


 
കവിത
Print this page    Email this page   Post Feedback



 






 ആര്യ ഗോപി


`കേരളീയം യുവപ്രതിഭാപുരസ്‌കാര'ത്തിനു വേണ്ടിയുള്ള കഥാ, കവിത, ലേഖന മത്സരങ്ങളില്‍ കവിതാ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ ഈ കൃതിയുടെ രചയിതാവ്‌ ആര്യ ഗോപി, കോഴിക്കോട്‌ ജില്ലയിലെ മലാപ്പറമ്പ്‌, `നന്മ' യില്‍, കവിയും ഫിസിയോതെറാപ്പിസ്റ്റുമായ പി.കെ.ഗോപിയുടെയും കോമളത്തിന്റെയും മകളാണ്‌



























ജലയുദ്ധങ്ങള്‍ക്കൊടുവില്‍
വഴിതെറ്റിയൊഴുകിയ പുഴ
അരൂപിയായ ദൈവത്തോട്‌
പരാതിപ്പെട്ടതിങ്ങനെ :

``വേവലാതികള്‍ക്കുമേല്‍
വാക്കുകളുടെ കാക്കക്കൂട്ടം.
വേരറുത്തമരം
കൂടില്ലാത്ത കിളിയെ
മാടി വിളിക്കുന്നു.
നിലം പൊത്തിയ
താഴികക്കുടങ്ങള്‍
ചന്ദ്രക്കലയെ സ്വപ്‌നം കാണുന്നു.
പിണഞ്ഞ വേരുകള്‍ക്കുള്ളില്‍
വിരഹിയായ പ്രണയസര്‍പ്പം
കഴുകന്റെ കരിനിഴല്‍ കണ്ട്‌
ചുരുണ്ടിരിക്കുന്നു.
കൃഷ്‌ണമൃഗത്തിന്റെ കൊമ്പുകളില്‍
ഇമ ചൊറിയാന്‍ ഇപ്പോള്‍
ഇണ വരാറേയില്ല.
പുഴയെ കൊന്ന്‌
പൂഴി കവര്‍ന്ന്‌
മരുഭൂമികളില്‍
തുരങ്കം പണിയുന്നവര്‍
ജലം വറ്റിയ കണ്ണുകളില്‍
മുതലകളെ കരയാന്‍ വിടുന്നു.
വന്യമായ അവിശ്വസ്‌തത
പൂവിലും പൂമ്പാറ്റയിലും കുടിയിരിക്കുന്നു.
പ്ലാസ്റ്റിക്‌ കുപ്പിയില്‍ മുത്തമിട്ട്‌
പുണ്യതീര്‍ത്ഥം സ്വപ്‌നം കാണുന്നവര്‍
ഉറവകളടഞ്ഞുപോയ മണ്ണില്‍
പകിടയെറിഞ്ഞു ജയം നേടുന്നു.
മഞ്ഞക്കിളിയുടെ തൂവല്‍ത്തുമ്പില്‍
കണ്ണുനീരാലുമ്മ നല്‍കി
ചിങ്ങക്കാറ്റും ഞാനും
തമ്മില്‍ കാണാതെ നില്‍ക്കുന്നു.

മഴപ്പാറ്റകള്‍ക്കു മോക്ഷം നല്‍കി
ചിതല്‍പ്പുറ്റുകള്‍
പുഴപ്രളയത്തില്‍
പൊട്ടിയടരുമ്പോള്‍
കുരുതിവിളക്കുമായി
ചിരിച്ചുനില്‍ക്കുന്നവരാര്‌? ''




നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കേരളീയത്തെയും  രചയിതാവിനെയും അറിയിക്കുക. അതിനായി ഏറ്റവും മുകളിലുള്ള post feedback സംവിധാനം ഉപയോഗിക്കുക.

<< Back to List

 

Advertise domain names




 

Home | About Us | Contact Us | Classifieds
User Agreement | Privacy Policy | Copyright Policy Copyright Keraleeyam 2008 All Rights Reserved.

Use of this site is subject to express terms of use, which prohibit commercial use of this site. By continuing past this page, you agree to abide by these terms.