|
|
|
ബഹിരാകാശ വാര്‍ത്തകള്‍
- പി.ആര്‍.ചന്ദ്രമോഹന്‍
2010 ജനുവരി 15ന് വലയസൂര്യഗ്രഹണം
ജനുവരി 15ന് സംഭവിക്കുന്ന വലയസൂര്യഗ്രഹണം തെക്കന്‍ കേരളത്തില്‍ നന്നായി ദൃശ്യമാകും. സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ നേര്‍രേഖയില്‍ വരുമ്പോള്‍ ചന്ദ്രന്‍ സൂര്യനെ മറയ്‌ക്കുന്നതാണല്ലോ സൂര്യഗ്രഹണം. ചന്ദ്രന്റെ ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥം, കുറഞ്ഞ ദൂരം 363104 കി.മീറ്ററും കൂടിയ ദൂരം 406696 കി.മീറ്ററും ആയ ഒരു ദീര്‍ഘവൃത്തമാണ്. ചന്ദ്രന്‍ നമ്മില്‍ നിന്ന് കൂടിയ ദൂരത്താകുമ്പോള്‍ ചന്ദ്രബിംബത്തിന്റെ കോണീയ വ്യാസം (Angular Diameter) കുറയും. അപ്പോള്‍ ചന്ദ്രന് സൂര്യനെ മുഴുവന്‍ മറയ്‌ക്കാന്‍ കഴിയാതെ ചുറ്റും ഒരു പ്രകാശവലയം ദൃശ്യമാകും. ജനുവരി 15ന് ചന്ദ്രന്റെ കോണീയ വ്യാസം 29.5 ഡിഗ്രിയും സൂര്യന്റേത് 32.5 ഡിഗ്രിയുമായിരിക്കും. ചന്ദ്രന്റെ വ്യാസം സൂര്യന്റെ വ്യാസത്തിന്റെ 400ല്‍ ഒരു അംശം മാത്രമേയുള്ളൂ. പക്ഷെ സൂര്യന്‍ ചന്ദ്രനെ അപേക്ഷിച്ച് 400 മടങ്ങ് ദൂരെയാണ്. അതുകൊണ്ടാണ് ചെറിയ ചന്ദ്രന് വലിയ സൂര്യനെ പൂര്‍ണ്ണമായും ഗ്രഹണം ചെയ്യാന്‍ പറ്റുന്നത്.
ചന്ദ്രന്റെ നിഴല്‍ (Antumbra) മദ്ധ്യ ആഫ്രിക്കയില്‍ ഇന്ത്യന്‍ സമയം 10.44 നാണ് ആദ്യമായി ഭൂമിയില്‍ പതിക്കുന്നത്. അതിവേഗം കിഴക്കോട്ട് നീങ്ങുന്ന നിഴല്‍ ഛാഡ്, ഉഗണ്ട, കെനിയ, ദക്ഷിണ സോമാലിയ കടന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നീങ്ങുന്നു. ഇന്ത്യന്‍ സമയം 12 മണി 36 മിനുട്ട് 32 സെക്കന്റിന് ഏറ്റവും ദൈര്‍ഘ്യമേറിയ വലയസൂര്യഗ്രഹണം (Antular Eclipse) ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ദൃശ്യമാകും. മാഗ്നിറ്റിയൂഡ് .919, ദൈര്‍ഘ്യം 11 മിനുട്ട് 8 സെക്കന്‍ഡ്, നിഴലിന്റെ വ്യാസം 333 കി.മീ. ആയിരിക്കും. ഇത്ര ദൈര്‍ഘ്യമേറിയ ഒരു വലയഗ്രഹണം കാണാന്‍ ഇനി ഭൂമിയിലുള്ളവര്‍ 3043 ഡിസംബര്‍ 23 വരെ കാത്തിരിക്കണം! 12.56ന് മാലദ്വീപ് സമൂഹങ്ങളിലൂടെ നീങ്ങുന്ന നിഴല്‍ 1.21ന് ദക്ഷിണേന്ത്യന്‍ വെനിന്‍സുലയിലൂടെ കടന്നുപോകുന്നു. കേരളത്തില്‍ മുഴുവനും ഭാഗികഗ്രഹണം അനുഭവപ്പെടും. കൊല്ലം നഗരത്തിന് തെക്ക് മുതല്‍ വലയഗ്രഹണവും.
രാമേശ്വരത്ത് വലയഗ്രഹണം 10 മിനുട്ട് 8 സെക്കന്‍ഡും, കന്യാകുമാരിയില്‍ 9 മിനുട്ട് 50 സെക്കന്‍ഡും ദൃശ്യമാകും. 2.11ന് ചൈനയിലൂടെ നീങ്ങുന്ന നിഴല്‍ യുനാന്‍, സിച്ചുവാന്‍ പ്രവിശ്യകള്‍ കടന്ന് I.S.T. 2.29 ന് അവസാനിക്കുന്നു.
| നഗരം |
തുടങ്ങുന്ന സമയം |
ഗ്രഹണം പൂര്‍ണ്ണമാകുന്ന സമയം |
ഗ്രഹണത്തിന്റെ മാഗ്നിറ്റിയൂഡ് |
അവസാനിക്കുന്ന സമയം |
| കോഴിക്കോട് |
11.06.09 |
13.15.07 |
.851 |
15.06.5 |
| തൃശൂര്‍ |
11.06.7 |
13.15.07 |
.874 |
15.06.5 |
| കൊച്ചി |
11.05.07 |
13.14.9 |
.886 |
15.06.0 |
| തിരുവനന്തപുരം |
11.05.1 |
13.14.5 |
.919 |
15.05.5 |
| കന്യാകുമാരി |
11.06.0 |
13.15.1 |
.919 |
15.05.7 |
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഗ്രഹണസമയം സൂചിപ്പിക്കുന്ന പട്ടിക
| സ്ഥലം |
വലയഗ്രഹണം തുടങ്ങുന്നു |
വലയഗ്രഹണം മദ്ധ്യം |
അവസാനിക്കുന്നു |
ദൈര്‍ഘ്യം |
| കന്യാകുമാരി |
13.10.09 |
13.15.08 |
13.20.09 |
9മിനുട്ട് 58 സെക്കന്‍ഡ് |
| തിരുവനന്തപുരം |
13.10.50 |
13.15.28 |
13.18.06 |
7 മിനുട്ട് 15 സെക്കന്‍ഡ് |
|
| << Back to List |
|
|
|
|