Last Updated Date: Mon 02 Aug, 2010 12:05:09
Home | About Us | Contact Us | Classifieds | Advertisement Tariff |
ATTENTION >
 
സമര്‍പ്പണം
മുഖപ്രസംഗം
കേരളീയ ദര്‍പ്പണം
ലേഖനങ്ങള്‍
അഭിമുഖം
അപ്രിയസത്യങ്ങള്‍
കവര്‍ സ്റ്റോറി
മോഹന്‍ലാല്‍
പ്രതികരണങ്ങള്‍
കവിത
കഥ
ഹാസ്യം
കാര്‍ട്ടൂണ്‍
സ്‌പോര്‍ട്‌സ്‌
സിനിമ
ആരോഗ്യം
ശാസ്‌ത്രലോകം
ഓഷോ ലോകം
നമ്മുടെ മന്ത്രിമാര്‍
പഴയ താളുകള്‍
 


 
ഓഷോ ലോകം
Print this page    Email this page   Post Feedback



എന്താണ്‌
ഫ്രീ സെക്‌സ്‌ ?

- ഭാഗം ആറ്‌

-ഓഷോയില്‍ നിന്ന്‌


പ്രിയങ്കരനായ ഗുരോ,
അഹമ്മദാബാദില്‍ വച്ച്‌ കൃഷ്‌ണനെക്കുറിച്ചുള്ള പ്രഭാഷണവേളയില്‍ അങ്ങു പറഞ്ഞു, വസുദേവര്‍ക്ക്‌ അദ്ദേഹത്തിന്റെ ഭാര്യയുമായുള്ള ലൈംഗികസമ്പര്‍ക്കം വെറും ലൈംഗികമല്ലായിരുന്നുവെന്നും എന്നാല്‍ അത്‌ ആദ്ധ്യാത്മികമായ ലൈംഗികസമ്പര്‍ക്കം ആയിരുന്നുവെന്നും, അതുകൊണ്ടാണ്‌ കൃഷ്‌ണനേപ്പോലുള്ള ഒരു വ്യക്തി പിറന്നതെന്നും. അതേ കാഴ്‌ചപ്പാടില്‍ രാമന്റെയും കൃഷ്‌ണന്റെയും മക്കള്‍ എന്തുകൊണ്ടാണ്‌ അവരുടെ മാതാപിതാക്കളുടെ അത്രയ്‌ക്ക്‌ പ്രതിഭയാര്‍ന്നവരും ബുദ്ധിശക്തിയാര്‍ന്നവരും അല്ലാതിരുന്നതെന്ന്‌ നമ്മള്‍ അതിശയിക്കുന്നു. രാമനും കൃഷ്‌ണനും അവരുടെ ഭാര്യമാരുമായി ആദ്ധ്യാത്മിക ലൈംഗിക സമ്പര്‍ക്കം നടത്തിയിട്ടില്ലായെന്ന്‌ പറയാനാവുമോ?


ഇതിനോടനുബന്ധിച്ച്‌ രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്‌. രണ്ടു പ്രേമിതാക്കള്‍ തമ്മിലുള്ള ആദ്ധ്യാത്മിക ലൈംഗിക സമ്പര്‍ക്കത്തെക്കുറിച്ചു ഞാന്‍ സംസാരിക്കുമ്പോള്‍ ഞാന്‍ ലൈംഗിക സമ്പര്‍ക്കത്തെ അഭിശംസിക്കുകയാണെന്നല്ല അതിനര്‍ത്ഥം. ആദ്ധ്യാത്മിക ലൈംഗിക സമ്പര്‍ക്കമെന്നാല്‍ രണ്ട്‌ വ്യക്തികള്‍, ഒരു പുരുഷനും ഒരു സ്‌ത്രീയും പ്രേമകര്‍മ്മത്തിലേര്‍പ്പെടുമ്പോള്‍ ശാരീരിക തലത്തില്‍ മാത്രമല്ല അവര്‍ സംഗമിക്കുന്നത്‌, ആദ്ധ്യാത്മിക തലത്തിലും അവര്‍ സംഗമിക്കുന്നുവെന്നാണ്‌ ഞാന്‍ അതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. ശാരീരിക സുരതക്രിയയിലൂടെ ജാതമാകുന്ന ഒരു കുഞ്ഞ്‌ ആദ്ധ്യാത്മിക ലൈംഗികസമ്പര്‍ക്കത്തിലൂടെ ജാതമാകുന്ന ഒരു കുഞ്ഞിന്റെ അത്ര ഉല്‍കൃഷ്ടതയുടെ ഔന്നത്യത്തില്‍ എത്തുവാന്‍ ഇടയില്ല. കൃഷ്‌ണനെ ആദ്ധ്യാത്മിക ലൈംഗിക സമ്പര്‍ക്കത്തിന്റെ ഫലമായുള്ള ഒരു കുഞ്ഞായാണ്‌ ഞാന്‍ ഗണിക്കുന്നത്‌. അതുകൊണ്ടാണ്‌ യേശുവിനെ അറിയാവുന്ന ആളുകള്‍ക്ക്‌ യേശു പിറന്നതിനുശേഷം പോലും അദ്ദേഹത്തിന്റെ അമ്മ കന്യകയാണെന്നു പറയാന്‍ കഴിഞ്ഞത്‌. മേരിയും ജോസഫും ശാരീരികമായി പ്രേമകര്‍മ്മത്തിലേര്‍പ്പെട്ടിരിക്കാമെങ്കിലും ആ സംഗമം ശരീരത്തേക്കാള്‍ കൂടുതലായി ആദ്ധ്യാത്മികമായിരുന്നുവെന്നത്‌ സത്യമാണ്‌. ലൈംഗികതയ്‌ക്കുവേണ്ടിയുള്ള അവരുടെ ആഗ്രഹം അത്ര ശക്തമല്ലായിരുന്നു. അതിന്റെ ശാരീരികഭാഗം ആദ്ധ്യാത്മിക സംഗമത്തിന്റെ ഒരു നിഴല്‍ പോലെ മാത്രമായിരുന്നു. സ്‌പഷ്ടമായും യേശുവിന്‌ ജന്മം നല്‍കുന്നതിന്റെ ഉത്തരവാദിത്വം നിഴലിലല്ല, ശാരീരിക സംയോഗത്തിലല്ല കുടികൊള്ളുന്നത്‌.

എന്നാല്‍ ഈ ചോദ്യം സാര്‍ത്ഥകമാണ്‌, കൃഷ്‌ണന്റെയും രാമന്റെയും പുത്രന്മാര്‍ എന്തുകൊണ്ടൊണ്‌ അത്രത്തോളം പ്രതിഭയും ബുദ്ധിശക്തിയുമുള്ളവര്‍ അല്ലാതിരുന്നത്‌? അതിനുതക്ക കാരണങ്ങളും ഉണ്ട്‌. ഒന്നാമതായി കൃഷ്‌ണനെ അതിശയിക്കാനാവുന്ന ഒരു പുത്രനു ജന്മം നല്‍കുക അസാദ്ധ്യമാണ്‌. ഏതൊരു പുത്രനും എക്കാലത്തും എത്താനാവുന്നതിന്റെ ശൃംഗമാണ്‌ കൃഷ്‌ണന്‍. തീര്‍ച്ചയായും വസുദേവന്‌ തന്നേക്കാള്‍ മഹത്വമാര്‍ന്ന ഒരു പുത്രന്‌ ജന്മം നല്‍കാനാകും. കൃഷ്‌ണന്റെ ഒരു പുത്രന്‍ ചരിത്രത്തില്‍ വിസ്‌മരിക്കപ്പെടാതിരിക്കാതെ തരമില്ല. കാരണം കൃഷ്‌ണന്‍ എല്ലായ്‌പോഴും അയാള്‍ക്ക്‌ മീതെ ഉയര്‍ന്നു നില്‍ക്കും. വിന്ധ്യാ പര്‍വ്വതത്തിന്റെ ഏറ്റവും ഉയര്‍ന്ന ശൃംഗം പോലും എവറസ്റ്റിനു മുമ്പില്‍ കുള്ളനായി കാണപ്പെടും. സകലതും ആപേക്ഷികമാണ്‌, സകലതും കൃഷ്‌ണന്റെ മുമ്പില്‍ സ്വാര്‍ത്ഥകമില്ലായമയിലേക്ക്‌ മങ്ങിപ്പോകുന്നു.

കൃഷ്‌ണനെയും ബുദ്ധനെയും രാമനെയും പോലുള്ള ആളുകളുടെ സന്തതികള്‍ക്ക്‌ ചില പരമ്പരാഗതമായ കോട്ടങ്ങളോടെ ജീവിക്കേണ്ടതുണ്ട്‌. ലവകുശന്മാര്‍, രാമന്റെ പുത്രന്മാര്‍ അവരുടേതായ നിലയില്‍ വലിയവരാണ്‌. എന്നിട്ടും അവരുടെ പിതാവിന്റെ ഉത്തുംഗമായ മഹത്വത്തിനു മുമ്പില്‍ അവര്‍ വിളറിപ്പോകുന്നു. സാധാരണ മാതാപിതാക്കള്‍ക്ക്‌ പിറന്നവരായിരുന്നുവെങ്കില്‍ അവര്‍ ചരിത്രം സൃഷ്ടിക്കുമായിരുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ അസാധാരണ മനുഷ്യരായിരുന്നു. രാമന്റെ മക്കള്‍
എങ്ങിനെയാണ് സാധാരണ മനുഷ്യരായിരിക്കാന്‍ ഇടയുള്ളത്‌? എന്നാല്‍ രാമനുമായി താരതമ്യം ചെയ്യുമ്പോള്‍ അവര്‍ക്കു ചരിത്രത്തില്‍ പിന്‍നിരയിലെ ഇരിപ്പിടം സ്വീകരിക്കേണ്ടിവന്നു. ദശരഥന്‍ വളരെ സാധാരണനായ ഒരു മനുഷ്യനായിരുന്നു. എന്നാല്‍ മഹാനായ ഒരു വ്യക്തിയുടെ പിതാവായതുകൊണ്ടുമാത്രം അദ്ദേഹം മഹാനായിത്തീര്‍ന്നു. എന്നാല്‍ മഹാനായ പിതാവിന്റെ മഹാനായ ഒരു പുത്രന്‍ അത്ര മഹാനായിരിക്കണമെന്നില്ല. താരതമ്യത്തില്‍ അയാള്‍ തന്റെ പിതാവിനേക്കാള്‍ ചെറിയവനായിരിക്കും.

കൃഷ്‌ണനും അദ്ദേഹത്തിന്റെ ഭാര്യമാരും തമ്മിലുള്ള ലൈംഗിക സമ്പര്‍ക്കം ആദ്ധ്യാത്മികമായിരുന്നു. ആദ്ധ്യാത്മിക സംഗമത്തില്‍ നിന്നാണ്‌ അദ്ദേഹത്തിന്റെ സന്തതികള്‍ ജാതരായത്‌. എന്നാല്‍ അവരെ മൂല്യനിര്‍ണ്ണയനം ചെയ്യാനൊരുങ്ങുമ്പോള്‍ അത്‌ ആപേക്ഷികമായി വരാതെ, താരതമ്യമായി വരാതെ തരമില്ല. അത്‌ ചെയ്യനായി മറ്റു മാര്‍ഗ്ഗമൊന്നുമില്ല.

മഹാനായ ഇന്ത്യന്‍ ചക്രവര്‍ത്തി അക്‌ബറിനേക്കുറിച്ചുള്ള ഒരു കഥ നിങ്ങള്‍ കേട്ടിരിക്കും. ഒരിക്കല്‍ അദ്ദേഹം തന്റെ സഭയില്‍ രാജ്യത്തിന്റെ എന്തോ മുഖ്യ പ്രശ്‌നം ചര്‍ച്ച ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു. ഇരിപ്പിടത്തില്‍ നിന്ന്‌ എഴുന്നേറ്റ്‌ അദ്ദേഹം ബ്ലാക്ക്‌ ബോര്‍ഡില്‍ വെളുത്ത ചോക്കുകൊണ്ട്‌ ഒരു വര വരച്ചു. എന്നിട്ട്‌ സഭാവാസികളോട്‌ ഏതെങ്കിലും രീതിയില്‍ അതിനെ സ്‌പര്‍ശിക്കാതെ ആ വര ചെറുതാക്കാമോ എന്നു ചോദിച്ചു. അതിന്മേല്‍ തൊടാതെ അത്‌ എങ്ങനെ ചെറുതാക്കാനാകുമെന്ന്‌ ആര്‍ക്കും ചിന്തിക്കാനായില്ല. അപ്പോള്‍ ചക്രവര്‍ത്തിയുടെ അടുത്ത സുഹൃത്ത്‌, ബുദ്ധിവൈഭവത്തിന്റെ കാര്യത്തില്‍ പ്രഖ്യാതനുമായിരുന്ന ബീര്‍ബല്‍ അദ്ദേഹത്തിന്റെ ഇരിപ്പിടത്തില്‍ നിന്ന്‌ എഴുന്നേറ്റു വന്ന്‌ നിലവിലുള്ള വരയ്‌ക്കു സമീപം അല്‍പം കൂടി നീളം കൂടിയ ഒരു വര വരച്ചു. നിലവിലുള്ള വര സ്‌പര്‍ശനം കൂടാതെ തന്നെ വലുപ്പത്തില്‍ ചെറുതാവുകയും ചെയ്‌തു.

ലവകുശന്മാര്‍ തീര്‍ച്ചയായും മഹത്വമാര്‍ന്നവരാണ്‌. എന്നാല്‍ അവര്‍ക്ക്‌ അവരുടെ പിതാവിനെ അതിശയിക്കാനാവില്ല, അതിനകം തന്നെ മഹത്വത്തിന്റെ ഔന്നത്യത്തിലെത്തിക്കഴിഞ്ഞിരുന്ന പിതാവിനെ. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ മഹത്വത്തിന്റെ നിഴലില്‍ അവര്‍ വിലയിച്ചു പോയി. അത്യധികമായിരുന്ന ആ മഹത്വത്തിന്റെ നിഴലില്‍. അവര്‍ രാമന്റെ മക്കളല്ലായിരുന്നുവെങ്കില്‍ അവര്‍ തിളങ്ങുമായിരുന്നു.

(തുടരും)

(കടപ്പാട്‌ ഓഷോ കമ്മ്യൂണ്‍ ഇന്റര്‍നാഷ്‌ണല്‍ പൂന - 2004, ലൈംഗികതയുടെ അതിവര്‍ത്തനം എന്ന പുസ്‌തകത്തില്‍ നിന്ന്‌)


<< Back to List

 

Advertise domain names




 

Home | About Us | Contact Us | Classifieds
User Agreement | Privacy Policy | Copyright Policy Copyright Keraleeyam 2008 All Rights Reserved.

Use of this site is subject to express terms of use, which prohibit commercial use of this site. By continuing past this page, you agree to abide by these terms.