Last Updated Date: Mon 02 Aug, 2010 12:05:09
Home | About Us | Contact Us | Classifieds | Advertisement Tariff |
ATTENTION >
 
സമര്‍പ്പണം
മുഖപ്രസംഗം
കേരളീയ ദര്‍പ്പണം
ലേഖനങ്ങള്‍
അഭിമുഖം
അപ്രിയസത്യങ്ങള്‍
കവര്‍ സ്റ്റോറി
മോഹന്‍ലാല്‍
പ്രതികരണങ്ങള്‍
കവിത
കഥ
ഹാസ്യം
കാര്‍ട്ടൂണ്‍
സ്‌പോര്‍ട്‌സ്‌
സിനിമ
ആരോഗ്യം
ശാസ്‌ത്രലോകം
ഓഷോ ലോകം
നമ്മുടെ മന്ത്രിമാര്‍
പഴയ താളുകള്‍
 


 
ഹാസ്യം
Print this page    Email this page   Post Feedback

വിധികളുടെ `വിധി'

ചെമ്മനം ചാക്കോ

ഡ്‌ജിയദ്ദേഹം സൂപ്പര്‍ മാര്‍ക്കറ്റില്‍ നില്‍ക്കുന്നു. ഇരുവരും ഷോപ്പിങ്ങു കഴിഞ്ഞു. ഭാര്യ കൗണ്ടറില്‍ ബില്ലെഴുതിക്കുകയാണ്‌. പരിചിതനായ ഞാന്‍ ജഡ്‌ജിയെക്കണ്ട്‌ അങ്ങോട്ടു ചെന്നു. അപ്പോള്‍ ന്യായാധിപന്‍ സഹധര്‍മ്മിണിയോട്‌ ഇങ്ങനെ പറയുന്നതാണ്‌ കേട്ടത്‌: ``സംഗതി മറക്കല്ലേ? `ഗുഡ്‌നൈറ്റ്‌' വാങ്ങിച്ചോ? കൊതുകുതിരി വെയ്‌ക്കാതെ എങ്ങനെ ഉറങ്ങാനാണ്‌?''

ചില ന്യായാധിപന്മാരുണ്ട്‌, കേസ്സു മുന്നില്‍ ചെല്ലേണ്ട വിധി എഴുതാന്‍. പത്രവാര്‍ത്തയോ, പത്രാധിപര്‍ക്കുളള കത്തോ എന്തെങ്കിലും കണ്ടാല്‍ മതി ധര്‍മ്മരോഷമുണര്‍ന്ന്‌ ഹര്‍ജിയായി സ്വീകരിച്ച്‌ ഉത്തരവിറക്കും. നടപടി ക്രമമനുസരിച്ചെത്തിയ കേസ്സുകള്‍ മുന്നില്‍ കുന്നുകൂടി കിടക്കുമ്പോഴായിരിക്കും, പൊതുജനമദ്ധ്യത്തില്‍ നല്ല പിളള ചമയാനും ഇമേജുണ്ടാക്കാനും ഈ പണികൂടി ചെയ്യുന്നത്‌. നമ്മുടെ ജഡ്‌ജി ആ വഴിക്കു നോക്കുമ്പോള്‍ നല്ലൊരു ന്യായസ്ഥനായിരുന്നു.

ന്യായാധിപന്റെ വാക്കു കേട്ട്‌ മനസ്സില്‍ പരിഹാസച്ചിരി ഉണര്‍ന്ന ഞാന്‍ തികഞ്ഞ സൗഹൃദ ഭാവത്തോടെ ചോദിച്ചു:-``കൊതുകുശല്യം പ്രതിപാദ്യമായി ഞാനെഴുതിയ `പത്രാധിപര്‍ക്കുളള കത്ത്‌' ഹര്‍ജിയായി സ്വീകരിച്ചല്ലേ താങ്കള്‍ ഒരു ഉത്തരവിറക്കിയത്‌. കോര്‍പ്പറേഷന്‍ ഫലപ്രദമായ കൊതുകുനിവാരണ പരിപാടി ഉടനെ നടത്തണമെന്നും, മൂന്നു മാസത്തിനുളളില്‍ കൊതുകുനിവാരണം സഫലമാക്കി റിപ്പോര്‍ട്ടു ചെയ്യണമെന്നും ആയിരുന്നല്ലോ ഓര്‍ഡര്‍. വിധി ഉണ്ടായിട്ട്‌ ആറുമാസമായി ആ ന്യായപീഠം നിന്ന്‌ ഇപ്പോള്‍ `ഗുഡ്‌നൈറ്റ്‌' വാങ്ങിക്കുന്നോ? നല്ല തമാശ തന്നെ!''

ഇത്രയും പറഞ്ഞു തീര്‍ന്നില്ല, ജഡ്‌ജിയദ്ദേഹം തന്റെ ഇടം കൈയ്യില്‍ നിന്നും രക്തമൂറ്റിക്കുടിക്കുന്ന ഒരു ധിക്കാരിക്കൊതുകിനെ വലത്തുകൈകൊണ്ട്‌ ആഞ്ഞടിക്കുന്നു. കൊതുകു ചത്തു താഴെ വീഴുന്നു. ഞാന്‍ പ്രതികരിച്ചു:-``ആഹാ, ഭാഗ്യത്തിനു വിധി നടപ്പിലായിക്കഴിഞ്ഞു. നടപ്പി ലാക്കാന്‍ പറ്റാത്ത വിധി വിധിക്കാതിരിക്കുന്ന പക്ഷം അത്രയും മഷിയും കടലാസും ലാഭം!''

<< Back to List

 

Advertise domain names




 

Home | About Us | Contact Us | Classifieds
User Agreement | Privacy Policy | Copyright Policy Copyright Keraleeyam 2008 All Rights Reserved.

Use of this site is subject to express terms of use, which prohibit commercial use of this site. By continuing past this page, you agree to abide by these terms.